Sunday, July 5, 2009

രണ്ടു കഥകള്‍

ജലനയം

ദൈവം ചിലത് മനുഷ്യനില്‍നിന്നും പഠിക്കുന്നു: ഓരോ തവണത്തെ ഭൌമസന്ദര്‍ശന യാത്രക്കു ശേഷം

കഴിഞ്ഞ തവണത്തെ ഭൌമസന്ദര്‍ശനം കഴിഞ്ഞ് ദൈവം മടങ്ങിയതില്‍ പിന്നെ മഴക്കാലമായിട്ടും മാനത്ത് ഒരൊറ്റ മേഘത്തുണ്ടു പോലും രൂപപ്പെട്ടില്ല. ശാസ്ത്രഞ്ജര്‍ ‘കണ്ണാ‍ടി ഭൂതങ്ങളുടെ സഹായത്തോടെ നേരറിയാന്‍ മാനം നോക്കിയപ്പോഴാണറിഞ്ഞത് പെയ്ത്തിനു വേണ്ട ജലമെല്ലാം കുപ്പികളിലാക്കി സൂക്ഷിച്ചിരിക്കുന്നു.

കുപ്പികളിലോരോന്നിലും ലേബലുമുണ്ട്.ലേബലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു

Strictly not for Earth


വില്പത്രം


ആദിപിതാവ് തന്റെ മകന് ‍നല്‍കിയത് നിബിഡവനമായിരുന്നു.

ആദിപുത്രന്‍, അയാളുടെ മകനു നാടുനല്‍കി. അയാള്‍ ‍ തന്റെ മകനു നഗരം നല്‍കി. അവസാനത്തെ പിതാവ് തന്റെ പുത്രനുള്ള വില്പത്രത്തില്‍‍ കോറി വച്ചത് ഇങ്ങനെ:

“കാടിനെ നാടാക്കി, പിന്നെ നഗരമാക്കിയ പൂര്‍വ്വികനില്‍ നിന്നും പകര്‍ന്നു കിട്ടിയത് മകനേ ഇതാ മരുഭൂമിയാക്കി നിനക്കായ്"

മരുഭൂമി കൈയ്യേല്‍ക്കാന്‍ ‍ പരമ്പര ശേഷിച്ചിരുന്നില്ല....